The Second Pregnancy: How it differs from the first | KJK Hospital

രണ്ടാമത്തെ ഗർഭം: ആദ്യത്തേതിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു

Everything to know about High Levels of Estrogen during Pregnancy
Everything to know about High Levels of Estrogen during Pregnancy
April 16, 2024
What is Bicornuate Uterus? Treatments, Causes, and Symptoms
What is Bicornuate Uterus? Treatments, Causes, and Symptoms
April 22, 2024

ഗർഭിണികൾക്കും ഗർഭം ധരിക്കാൻ പോകുന്നവർക്കും അല്ലാത്തവർക്കും രണ്ടാമത്തെ പ്രഗ്നൻസിയെക്കുറിച്ച് പൊതുവേയുള്ള കുറച്ച് സംശയങ്ങളുണ്ട്. ആദ്യത്തേതു പോലെ തന്നെയാകുമോ രണ്ടാമത്തേതും, എന്തെങ്കിലും വ്യത്യാസമുണ്ടാകുമോ, എത്ര നാളു കഴിഞ്ഞാൽ രണ്ടാമത്തെ പ്രെഗ്നൻസിയ്ക്ക് ശ്രമിക്കാം, പൊതുവേയുള്ള ലക്ഷണങ്ങൾ എന്തൊക്കെയാണ്? എന്നിങ്ങനെ. ആദ്യത്തേതിൽ നിന്നും രണ്ടാമത്തെ പ്രഗ്നൻസി എങ്ങനെയായിരിക്കുമെന്ന് ചർച്ച ചെയ്യാം. രണ്ട് ഗർഭധാരണങ്ങളെയും പൊതുവായി താരതമ്യം ചെയ്യാൻ കഴിയില്ല. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു കുഞ്ഞിന് ജന്മം നൽകുക എന്ന് പറയുന്നത് അത്ര എളുപ്പമായ കാര്യമല്ല. ആദ്യ ഗർഭവും രണ്ടാമത്തെ ഗർഭവും തമ്മിൽ സ്ത്രീകൾക്ക് വ്യത്യാസം അനുഭവപ്പെടുന്ന പ്രത്യേക മേഖലകളുണ്ട്. എന്നിരുന്നാലും, ആദ്യത്തെ കുഞ്ഞ് ജനിച്ചിട്ടുണ്ടെങ്കിൽ, രണ്ടാമത്തെ തവണ പരിചിതമായ ഒരു സാഹചര്യം പോലെ തോന്നിയേക്കാം. കുറേ കാര്യങ്ങളിൽ പരിചിത സാഹചര്യങ്ങളാണ് ഉണ്ടാകുക എങ്കിലും രണ്ട് ഗർഭ ധാരണങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുന്നു. 

here-to-book-online-consultation

ഗര്‍ഭകാലത്ത് സ്ത്രീകൾ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവിക്കാറുണ്ട്. ഓരോ സ്ത്രീകളിലും ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ഗര്‍ഭ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ തിരിച്ചറിയാനും സാധിക്കണം. ആദ്യത്തെ ഗർഭാവസ്ഥയിൽ നിന്നും വ്യത്യസ്തമായിരിക്കും രണ്ടാമത്തെ ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന ലക്ഷണങ്ങള്‍. ഇത് തിരിച്ചറിഞ്ഞ് വേണം രണ്ടാമത്തെ ഗര്‍ഭാവസ്ഥയില്‍ മുന്നോട്ടുള്ള കാര്യങ്ങൾ ചെയ്യേണ്ടത്. പൊതുവായി 30 – 32 വയസ്സിന് താഴെയാണ് സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ പറ്റിയ പ്രായമെന്ന് പറയുന്നത്. ആരോഗ്യ പ്രശ്നങ്ങളും, ജീവിത ശൈലിയും കണക്കിലെടുത്താണ് ഇത്ര വയസ്സിൽ ഗർഭിണിയാകുന്നതാകും നല്ലത് എന്ന പ്രസ്താവന ഉന്നയിക്കുന്നത്. ആദ്യത്തെ കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഒരു സ്ത്രീയ്ക്ക് 33 – 34 വയസ്സ് കഴിഞ്ഞിട്ടുണ്ട് എങ്കിൽ, രണ്ടാമത്തെ കുട്ടിയ്ക്കായി കുറേയധികം കാത്തിരിക്കുന്നത് എത്രത്തോളം അനുയോജ്യമാണെന് പറയാൻ സാധിക്കുകയില്ല. കാരണം, പ്രായം കൂടുന്നതനുസരിച്ച് അണ്ഡങ്ങളുടെ ക്വാളിറ്റി കുറയുകയും, തന്മൂലം ഗർഭിണിയാകാൻ ബുദ്ധിമുട്ടും ഗർഭിണിയായിക്കഴിഞ്ഞാൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ കുഞ്ഞിനോ അല്ലെങ്കിൽ അമ്മയ്ക്കോ ഉണ്ടാകുവാൻ സാധ്യതയും ഏറെയാണ്. അതുകൊണ്ട് തന്നെ ആദ്യത്തെ ഗർഭം അൽപ്പം പ്രായം കൂടിയപ്പോളാണ് ഉണ്ടായതെങ്കിൽ രണ്ടാമതൊരു ഗർഭ ധാരണം ആഗ്രഹിക്കുന്നവർക്ക് അധികം സമയമെടുക്കാതിരിക്കുന്നതാവും ഉചിതം.

Also Read: ഗർഭകാലത്ത് ഛർദ്ദി ദോഷകരമാകുന്നത് എന്തുകൊണ്ട്?

ആദ്യത്തെ കുഞ്ഞുണ്ടായാൽ രണ്ടാമതായി ഗർഭം ധരിക്കുമ്പൾ ശരീരം എങ്ങനെയാണ് പ്രതികരിക്കാൻ പോകുന്നത് എന്നൊരു പൊതു ധാരണ ഉണ്ടാകും. ആദ്യത്തെ തവണ ചില ഭക്ഷണം കഴിച്ചാൽ ഛർദ്ദിക്കുമോ ഇല്ലയോ എന്നുള്ള ഒരു സംശയം രണ്ടാമത്തെ പ്രസവം ആകുമ്പോഴേക്കും എന്ത് കഴിച്ചാൽ ഛർദ്ദിക്കും എന്ന് ഉറപ്പ് വരുത്താൻ സാധിച്ചേക്കാം, ചിലപ്പോൾ അല്ലാതെയും സംഭവിക്കാം. ആദ്യം എന്തൊക്കെ പരിശോധനകൾ, സ്കാനുകൾ ഒക്കെ ഉണ്ടാവും എന്ന് കൃത്യമായി അറിയാത്തത് കൊണ്ടുള്ള ചെറിയ ആശങ്കകൾ ഉണ്ടായേക്കാം. രണ്ടാമത് ഗർഭം ധരിക്കുമ്പോൾ ആവശ്യത്തിന് തൂക്കം ഉണ്ടോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷ മാത്രമായിരിക്കും ഉണ്ടാകുക. ആദ്യത്തെ പ്രെഗ്നൻസി സിസേറിയൻ ആണെങ്കിൽ, സർജറിക്ക് ശേഷം എങ്ങനെ എഴുന്നേൽക്കണം, എങ്ങനെ കിടക്കണം, എത്ര കുത്തിവെപ്പ് ഉണ്ടാവും, കുഞ്ഞിനെ എങ്ങനെ എടുക്കണം എന്നൊക്ക രണ്ടാത്തെ പ്രഗ്നൻസി ആകുമ്പോഴേക്കും ഒരു ധാരണയിലെത്തും. ഇത്തരമുള്ള ധാരണകളല്ലാതെ എന്തൊക്കെ ലക്ഷണങ്ങളാണ് ആദ്യത്തെ ഗർഭ ധാരണത്തിൽ നിന്നും രണ്ടാമത്തെ ഗർഭ ധാരണത്തെ വ്യത്യസ്തമാക്കുന്നതെന്ന് നോക്കാം.

പെട്ടെന്ന് വയറ് പുറത്തേക്ക് വരുന്ന അവസ്ഥ

രണ്ടാമത്തെ ഗര്‍ഭമാണെങ്കില്‍ അടിവയറിന് അസ്വസ്ഥത ഉണ്ടാവുകയും പെട്ടെന്ന് തന്നെ വയറ് പുറത്തേക്ക് വരുന്നതായി കാണുകയും ചെയ്യാം. കാരണം ആമാശയ പേശികള്‍ ആദ്യ പ്രസവത്തിൽ ദുര്‍ബലമായതുകൊണ്ടാണ്. രണ്ടാമത്തെ ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ വളർച്ചയോടനുബന്ധിച്ച് വയറ് പെട്ടെന്ന് വലുതാകുന്നതിനുള്ള കാരണം ഇതാണ്. ഇത് ആദ്യ ഗർഭാവസ്ഥയിൽ നിന്ന് വളരെയധികം വ്യത്യസ്തമാണ്.

സ്തന മാറ്റങ്ങൾ

ഗര്‍ഭാവസ്ഥയില്‍ സ്തനങ്ങള്‍ മാറുന്നത് സാധാരണമാണ്, പക്ഷേ രണ്ടാമത്തെ ഗർഭധാരണ കാലത്ത് സ്തനങ്ങള്‍ കൂടുതല്‍ മൃദുവും വേദനയുമുള്ളതായിത്തീരും. മുലയൂട്ടുമ്പോള്‍ അവ കൂടുതല്‍ സെന്‍സിറ്റീവ് ആകാം, ഒപ്പം മുലക്കണ്ണുകളും കൂടുതല്‍ വേദനിപ്പിച്ചേക്കാം. മുലക്കണ്ണിനു ചുറ്റുമുള്ള പിഗ്മെന്റ് പ്രദേശം, ഏരിയോള എന്ന് വിളിക്കപ്പെടുന്ന ഭാഗം വളരെയധികം ഇരുണ്ടതായിത്തീരുന്നതും കാണാം.

കുഞ്ഞിന്റെ ചലനങ്ങൾ

രണ്ടാമത്തെ ഗർഭ ധാരണ കാലത്ത്, കുഞ്ഞിന്റെ ചലനങ്ങൾ നിങ്ങള്‍ക്ക് പെട്ടെന്ന് അനുഭവപ്പെടാൻ സാധിക്കും. ഗർഭാവസ്ഥയുടെ രണ്ടാം മാസത്തിൽ ആദ്യമായി ഒരു അമ്മയ്ക്ക് തൻ്റെ കുഞ്ഞിൻ്റെ ചലനം അനുഭവപ്പെടുമ്പോൾ അത് അത്യന്തം ആനന്ദകരമായ ഒരു കാര്യമാണ്‌. ആദ്യത്തെ ഗർഭകാലത്ത് അഞ്ചാം മാസത്തിന് മുമ്പ് ഒരു സ്ത്രീക്ക് കുഞ്ഞിൻ്റെ ചലനങ്ങൾ അനുഭവപ്പെടുന്നത് അസാധാരണമാണ്. എന്നാൽ രണ്ടാമത്തെ ഗർഭധാരണത്തോടെ, അമ്മയ്ക്ക് 13-ാം ആഴ്ചയിൽ തന്നെയോ അല്ലെങ്കിൽ 4-ാം മാസത്തിലോ ചലനങ്ങൾ തിരിച്ചറിയാൻ കഴിയും, കാരണം ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എങ്ങനെയുള്ളതാണെന്ന് രണ്ടാമത്തെ ഗർഭധാരണമോടെ പരിചിതമാകും.

ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കുഞ്ഞിന്റെ അനക്കം ഒന്നുമുണ്ടായില്ലെങ്കിൽ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

സങ്കോചങ്ങള്‍ വ്യത്യസ്തം

ബ്രാക്സ്റ്റൺ ഹിക്സ് അല്ലെങ്കിൽ പ്രാക്ടീസ് സങ്കോചങ്ങൾ ഗർഭകാലത്ത് സാധാരണമാണ്, കൂടുതലും ഗർഭത്തിൻറെ ആറാം ആഴ്ചയിൽ ആരംഭിക്കുന്നു. ഇത് ഏകദേശം 30-60 സെക്കൻഡ് നേരത്തേക്ക് പേശികളുടെ മുറുകലാണ്. മൂന്നാമത്തെ മാസം പൂർത്തിയാകുന്നതുവരെ ഇത് വ്യക്തമല്ല. ആദ്യമായി അമ്മയാകുന്ന സ്ത്രീകൾ ഇതിനകം പല ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന നിരവധി മാറ്റങ്ങളാൽ തളർന്നുപോകുന്നതാണ് ബ്രാക്സ്റ്റൺ ഹിക്സിന് കാരണം. എന്നിരുന്നാലും, രണ്ടാമത്തെ ഗർഭാവസ്ഥയിൽ, പരിചയം ഒരു സ്ത്രീയെ ബ്രാക്സ്റ്റൺ-ഹിക്സിനെ തിരിച്ചറിയാൻ അനുവദിക്കുന്നു, ഇത് ആദ്യ ഗർഭകാലത്തെ അപേക്ഷിച്ച് വളരെ മോശമായിരിക്കും.

പെട്ടെന്നുള്ള പ്രസവവേദന

നിങ്ങളുടെ ശരീരം ഒരു തവണ പ്രസവ പ്രക്രിയയിലൂടെ കടന്നുപോയതിനാല്‍, സെര്‍വിക്കല്‍ ഡൈലേഷനും എഫേസ്‌മെന്റിനും രണ്ടാമത്തെ പ്രഗ്നൻസിയ്ക്ക് കുറച്ച് സമയമെടുക്കും. ആദ്യ തവണയുള്ള പ്രസവം ശരാശരി എട്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും, രണ്ടാമത്തെ ഗര്‍ഭധാരണത്തിനു ശേഷമുള്ള പ്രസവം ശരാശരി അഞ്ച് മണിക്കൂറാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Also Read: ഗർഭാവസ്ഥയിൽ മൂത്രനാളിയിലെ അണുബാധ: എങ്ങനെ ചികിത്സിക്കാം?

ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, ക്ഷീണം

ആദ്യത്തെ ഗർഭധാരണത്തെക്കാൾ രണ്ടാമത്തെയോ തുടര്‍ന്നുള്ള ഗര്‍ഭധാരണങ്ങളിലോ സ്ത്രീകൾക്ക് കൂടുതല്‍ ക്ഷീണം അനുഭവപ്പെടാം. ആമാശയം തൂങ്ങിക്കിടക്കുന്ന പോലെയും കുഞ്ഞ് കഴിഞ്ഞ തവണത്തേക്കാൾ താഴ്ന്ന നിലയിലാണെന്നും നിങ്ങൾക്ക് തോന്നിയേക്കാം. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ ഇടയാക്കും. രണ്ടാമത്തെ ഗര്‍ഭാവസ്ഥയിലെ തളര്‍ച്ച കൈകാര്യം ചെയ്യുമ്പോള്‍, സ്ത്രീകൾ ഇതിനകം തന്നെ അവരുടെ മുതിര്‍ന്ന കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്ന ഒരു അമ്മയായതുകൊണ്ടാകാം കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നത്. അമിതമായ തളർച്ച വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ക്ഷീണം അധികമായുണ്ടെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്.

മാനസിക സമ്മർദ്ദം

ആദ്യ ഗർഭകാലത്തെപ്പോലെ രണ്ടാമത്തെ ഗർഭധാരണാവസ്ഥയിൽ സ്ത്രീകൾ വൈകാരികമായി ഉത്കണ്ഠാകുലരല്ല, കാരണം ആദ്യ ഗർഭം സുഗമമായില്ലെങ്കിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് രണ്ടാമത്തെ ഗർഭാവസ്ഥയിൽ അവർ മനസ്സിലാക്കുന്നു. ആദ്യത്തെ പ്രസവം കഴിഞ്ഞാൽ മുലയൂട്ടലും എളുപ്പമാണ്. എന്നാൽ പല അമ്മമാരും തങ്ങളുടെ ആദ്യ കുട്ടിക്ക് വേണ്ടത്ര സമയവും സ്നേഹവും നൽകാൻ കഴിയില്ലെന്ന ചിന്തയിൽ സമ്മർദ്ദത്തിലാകുന്നു. മാനസിക സമ്മർദ്ദം ചെലുത്തുന്നതിൽ ചുറ്റുമുള്ളവരും കാരണമായേക്കാം. കഴിയുന്നതും ഗർഭാവസ്ഥയിലുള്ള സ്ത്രീകളുടെ മാനസികാവസ്ഥയെ പരിഗണിച്ച് അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്ത്കൊടുക്കാൻ കൂടെയുള്ളവർ ശ്രദ്ധിക്കുക. പൂർണ്ണമായ വിശ്രമവും ആവശ്യത്തിനായുള്ള സഹായങ്ങളും ചോദിക്കാൻ അമ്മമാരും ശ്രമിക്കുക.

ലേബർ ഉടൻ സംഭവിക്കാം

ശരാശരി സ്ത്രീകൾ ആദ്യത്തെ പ്രഗ്നൻസിയിൽ 41-ാം ആഴ്ചയിൽ പ്രസവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ രണ്ടാമത്തെ ഗർഭം ധാരണത്തിൽ നേരെത്തെ പ്രസവിക്കുന്നതായി കാണാം. അമ്മമാർ 40–ാം ആഴ്ചയിൽ തന്നെ പ്രസവിക്കുന്നതായിട്ട് കാണാം. കാരണം, രണ്ടാമത്തെ ഗർഭധാരണമാകുമ്പോഴേക്കും ശരീരം ഗർഭധാരണത്തിന് കൂടുതൽ പരിചിതമാകുകയും ഈ സമയത്ത് പുറത്തുവിടുന്ന ഹോർമോണുകളോട് വേഗത്തിൽ പ്രതികരിക്കുകയും ചെയ്യുന്നു.

സെർവിക്സ് കൂടുതൽ വികസിക്കുന്നു

രണ്ടാമത്തെ ഗർഭാവസ്ഥയിൽ പ്രസവസമയത്ത് സെർവിക്‌സ് നന്നായി ക്രമീകരിക്കുകയും കൂടുതൽ എളുപ്പത്തിൽ വികസിക്കുകയും ചെയ്യുന്നു. മിക്ക സ്ത്രീകളും തങ്ങളുടെ രണ്ടാമത്തെ പ്രസവം 8 മണിക്കൂറിൽ കൂടുതൽ നീണ്ടു നിൽകാത്തതിന്റെ ഒരു കാരണം ഇതാണ്. മിക്ക സ്ത്രീകളും അവരുടെ ആദ്യ ആദ്യത്തെ ഡെലിവറിക്ക് എട്ടോ അതിലധികമോ മണിക്കൂർ സമയമെടുക്കുന്നു. സെർവിക്‌സിന് മാറ്റം വരുന്നതിനാൽ രണ്ടാമത്തെ പ്രസവത്തിന് ഇത് ഏകദേശം 5 മണിക്കൂറായി കുറയുന്നു.

പ്രസവാനന്തര വേദന കൂടുതലായേക്കാം

മസിൽ ടോൺ കുറയുകയും ഗർഭാശയ ഭിത്തികൾക്ക് ശക്തിയും വികസന ക്ഷമതയും നഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ ഗർഭാശയത്തെ പഴയ രൂപത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ആഫ്റ്റർപെയിനുകൾ അല്ലെങ്കിൽ പ്രസവാനന്തര വേദനകൾ കൂടുതലായേക്കാം.

ആദ്യത്തെ പ്രഗ്നൻസിയിൽ സി-സെക്ഷൻ ഡെലിവറി നടക്കുകയും രണ്ടാമത്തെ ഗർഭം ആസൂത്രണം ചെയ്യുകയും ചെയ്യുന്നുവെങ്കിൽ, വീണ്ടും ഗർഭം ധരിക്കുന്നതിന് മുമ്പ് കുറച്ച് സമയം കാത്തിരിക്കണം. ഇത് ശരീരത്തിന് സുഖം പ്രാപിക്കാനും വീണ്ടെടുക്കാനും സമയം നൽകുന്നു. മാത്രമല്ല, കുഞ്ഞിനെ നന്നായി പരിപാലിക്കുകയും രണ്ടാമത്തെ ഗർഭാവസ്ഥ സുഗമമായി പോകുവാൻ ആവശ്യമായ എല്ലാ ശാരീരികവും മാനസികവുമായ അവസ്ഥ വികസിപ്പിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, സി-സെക്ഷൻ കഴിഞ്ഞ് ഉടൻ ഗർഭിണിയാകാനുള്ള സാധ്യത ഇത് ഒഴിവാക്കുന്നു.

Also Read: Overcoming Morning Sickness: Effective Tips and Remedies

വീണ്ടും ഗർഭം ധരിക്കുന്നത് നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ഒരു ആവേശകരമായ അനുഭവമായിരിക്കും. ഗർഭധാരണം അതിൻ്റെ പരിപൂർണ്ണമായ അർത്ഥത്തിൽ തന്നെ തുടരുന്നുണ്ടെങ്കിലും, ആദ്യത്തെയും രണ്ടാമത്തെയും ഗർഭധാരണം തമ്മിലുള്ള വൈകാരികവും ശാരീരികവുമായ വ്യത്യാസങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം. അതിനാൽ ഡോക്ടറുടെ ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുക. രണ്ടാമത്തെ ഗർഭധാരണത്തെക്കുറിച്ചും അത് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും കൂടുതലറിയാൻ, തിരുവനന്തപുരത്തെ ഫെർട്ടിലിറ്റി സ്പെഷ്യലിറ്റി ഹോസ്പിറ്റലായ കെ ജെ കെ ഹോസ്പിറ്റലിൽ സമീപിക്കുക. ഗർഭധാരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇവിടെയുള്ള ഡോക്ടറുമാർ നിങ്ങൾക്ക് പറഞ്ഞുതരും. കേരളത്തിലെ മികച്ച ഫെർട്ടിലിറ്റി ഹോസ്പിറ്റലുകളിൽ ഒന്നായ കെ ജെ കെയിൽ എല്ലാ വിധ സൗകര്യങ്ങളും ചികിത്സയും ഉണ്ട്. നിങ്ങളുടെ സംശയങ്ങൾക്കുള്ള പരിഹാരങ്ങളും നിങ്ങളുടെ കുഞ്ഞിൻ്റെ ക്ഷേമത്തിനായി അറിവുള്ള തീരുമാനങ്ങൾ എടുക്കാനും കെ ജെ കെ യിലെ വിദഗ്ദ്ധർ സഹായിക്കും.

രണ്ടാം ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നിങ്ങളുടെ രണ്ടാമത്തെ ഗർഭകാലത്ത് സ്വയം പരിപാലിക്കാൻ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • നിങ്ങളുടെ രണ്ടാമത്തെ ഗർഭധാരണ സമയത്ത് ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക.
  • ധാരാളം ദ്രാവകങ്ങൾ കഴിക്കുക, പ്രത്യേകിച്ച് വെള്ളവും ഫ്രഷ് ജ്യൂസുകളും കുടിയ്ക്കുക. പ്രിസർവേറ്റീവ് ജ്യൂസുകളും മറ്റു ശീതള പാനീയങ്ങളും ഒഴിവാക്കുക.
  • നാരടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും പഴവർഗങ്ങളും കഴിക്കുക.
  • അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. മിതമായ തരത്തിൽ ഭക്ഷണം ഇടവിട്ട് കഴിക്കുകയും ആരോഗ്യപരമായി ഇരിയ്ക്കുകയും ചെയ്യുക.
  • അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമായി ഇരിക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ചെറിയ വ്യായാമങ്ങൾ പരിശീലിക്കുക.
  • അമിതമായ ഭാരം ചുമക്കുന്നതും മറ്റുമായ പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക. ആരോഗ്യം സംരക്ഷിക്കുക.

മാതാപിതാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ദമ്പതികളെ സഹായിക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയുള്ള കെ ജെ കെ ഹോസ്പിറ്റൽ കേരളത്തിലെ ഏറ്റവും മികച്ച ഐ വി എഫ് കേന്ദ്രമാണ്. IVF ചികിത്സ, മൈക്രോസർജിക്കൽ ബീജം ആസ്പിരേഷൻ ചികിത്സ, ഗെയിമറ്റ് ഇൻട്രാഫാലോപ്യൻ ട്യൂബ് ട്രാൻസ്ഫർ ചികിത്സ, IUI ചികിത്സ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള വന്ധ്യതാ ചികിത്സകളുടെ സമഗ്രമായ ശ്രേണി KJK ഹോസ്പിറ്റൽ വാഗ്ദാനം ചെയ്യുന്നു. ഓരോ രോഗിയുടെയും ആവശ്യങ്ങൾക്കനുസൃതമായി വ്യക്തിഗത പരിചരണം നൽകുന്നതിന് അവരുടെ സമർപ്പിത മെഡിക്കൽ പ്രൊഫഷണലുകളുടെയും ഗൈനക്കൊളജി മേഖലയിലെ വിദഗ്ധരുടെയും ടീം കഠിനമായി പ്രവർത്തിക്കുന്നു. നിങ്ങളുടെ ഫെർട്ടിലിറ്റി യാത്രയിൽ KJK ഹോസ്പിറ്റലിനെ നിങ്ങളുടെ വിശ്വസ്ത പങ്കാളിയായി തിരഞ്ഞെടുക്കുക, മാതാപിതാക്കളുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം.

Feel free to contact us for appointments and queries.

Mobile Phone No: 8921727906, 918547424080

Telephone Numbers: 0471-2544080, 2544706

Email: [email protected] 

Comments are closed.