പ്രസവം നിർത്തിയാലും ഗർഭിണിയാകാൻ സാധ്യതയുണ്ടോ?

aminocentesis
Amniocentesis: Everything You Need to Know About it
November 29, 2022
embryo transfer
Know About Embryo Transfer Procedure in IVF
January 4, 2023
Pregnancy after tubal ligation

ജനന നിയന്ത്രണത്തിൻ്റെ ഭാഗമായി സ്ത്രീകളിൽ ചെയ്തു വരുന്ന ഒരു പ്രക്രിയയാണ് പ്രസവം നിറുത്തൽ അഥവാ ട്യൂബൽ ലിഗേഷൻ (Tubal Ligation). സാധാരണഗതിയിൽ ഇങ്ങനെയുള്ള ശസ്ത്രക്രിയ ചെയ്യുന്നത് ഗർഭനിയന്ത്രണത്തിന്  ഒരു സ്ഥിരം പ്രതിവിധി എന്ന നിലയ്ക്കാണ്.

എന്നാൽ ഇന്ന് പ്രസവം നിറുത്തിയതിനു ശേഷവും ഒരു കുഞ്ഞു വേണം എന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. 

പ്രസവം നിർത്തിയാലും കുഞ്ഞുണ്ടാകുമോ? ഇതിന് എത്രത്തോളം സാധ്യതയുണ്ട്? നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി കണ്ടെത്താനായി തുടർന്ന് വായിക്കൂ.

Consult with doctor

എന്താണ് ട്യൂബൽ ലിഗേഷൻ?

ട്യൂബൽ ലിഗേഷൻ ശസ്ത്രക്രിയയിൽ, 2 അണ്ഡവാഹിനിക്കുഴലുകളുടെ അഥവാ ഫലോപ്യൻ ട്യൂബുകളുടെ ഒരു ചെറിയ ഭാഗം എടുത്തുകളയുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ വഴി അണ്ഡം ഗർഭപാത്രത്തിലേക്ക് കടക്കുന്നതിനെയും അതേപോലെ ബീജസങ്കലനം നടന്നു കുഞ്ഞുണ്ടാകാനുള്ള സാധ്യതയേയും തടയുന്നു.

ട്യൂബൽ ലീഗേഷൻ ചെയ്തതിന് ശേഷം സാധാരണ രീതിയിൽ ഗർഭിണിയാകാനുള്ള സാധ്യത 

ട്യൂബൽ ലിഗേഷൻ 99 ശതമാനവും ഫലപ്രദമാണ്. അതായത്, 1000 പേരെ എടുത്താൽ ഒരാളിൽ മാത്രം ഈ ശസ്ത്രക്രിയ ചിലപ്പോൾ പരാജയപ്പെട്ടെന്ന് വരാം. എന്നാൽ ഇത് വളരെ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 

ചുരുക്കിപ്പറഞ്ഞാൽ, പ്രസവം നിർത്തിയാലും സാധാരണ രീതിയിൽ ഗർഭിണിയാകുമോ എന്ന് ഭയക്കേണ്ട കാര്യം ഇല്ലെന്നു സാരം.

ട്യൂബൽ ലിഗേഷൻ ചെയ്തവർ വീണ്ടും ഗർഭം ധരിക്കാൻ 

പ്രസവം നിറുത്തിയതിന് ശേഷവും  വീണ്ടും കുഞ്ഞുണ്ടാകാൻ ആഗ്രഹിക്കുന്നവരെയാണ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത്. ഇങ്ങനെയുള്ളവർക്ക് 2 വഴികളാണ് മുന്നിലുള്ളത്. 

ഒന്ന്, ട്യൂബൽ ലിഗേഷൻ റിവേഴ്സൽ (Tubal Ligation Reversal) അഥവാ ട്യൂബൽ റിവേഴ്സൽ (Tubal Reversal). ഇതിനെ മൈക്രോ സർജിക്കൽ ട്യൂബൽ റീകാനലൈസേഷൻ സർജറി (Micro Surgical Tubal Recanalization Surgery) എന്നും പറയുന്നു.

പേര് പോലെ തന്നെ, ട്യൂബൽ ലിഗേഷനെ റിവേഴ്‌സ് ചെയ്യാൻ ഉപയോഗിക്കുന്ന ശസ്ത്രക്രിയയാണിത്. അതായത്, ഫലോപ്യൻ ട്യൂബുകളെ വീണ്ടും ബന്ധിപ്പിച്ച്, അണ്ഡം ഗർഭപാത്രത്തിലേക്കു കടക്കുവാനും, ബീജസങ്കലനത്തിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. 

രണ്ട്, IVF അഥവാ In Vitro Fertilization. ഈ പ്രക്രിയയിൽ, അമ്മയുടെ ശരീരത്തിൽ നിന്നും അണ്ഡങ്ങൾ വേർതിരിച്ച്, ഒരു ലബോറട്ടറിയിൽ വച്ച് ബീജസങ്കലനം നടത്തി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഭ്രൂണത്തെ തിരിച്ച് അമ്മയുടെ ഗർഭപാത്രത്തിലേക്ക് കൈമാറ്റം ചെയ്യുന്നു.

രണ്ട് രീതികളും ട്യൂബൽ  ലിഗേഷൻ ചെയ്തതിന് ശേഷവും ആരോഗ്യമുള്ള ഗർഭധാരണത്തിന് നിങ്ങളെ സഹായിക്കും. എന്നാൽ ഇതിൽ ഏതു വഴി തിരഞ്ഞെടുക്കണം എന്നത് നിങ്ങളുടെ പ്രായം, ശസ്ത്രക്രിയയുടെ മൊത്തം ചെലവ്, വിജയസാധ്യത എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കും.

ട്യൂബൽ ലിഗേഷൻ റിവേഴ്സൽ വിജയസാധ്യത 

ശരാശരി 50 മുതൽ 60 ശതമാനം വരെയാണ് റിവേഴ്സൽ സർജറിയുടെ വിജയസാധ്യത. ഇത് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും എന്നതാണ് വസ്തുത. ഏതൊക്കെയാണ് ഈ ഘടകങ്ങൾ? നമുക്ക് നോക്കാം.

വയസ്സ്  

IVF ആയാലും ട്യൂബൽ റിവേഴ്സൽ ആയാലും നിങ്ങളുടെ വയസ്സ് ഒരു പ്രധാന ഘടകം തന്നെയാണ്. നാല്പതിനോട് അടുക്കുമ്പോഴും നാല്പത്തിന് ശേഷവും ഇങ്ങനെയുള്ള ശസ്ത്രക്രിയകളുടെ വിജയസാധ്യത കുറഞ്ഞുവരുന്നതായാണ് കണക്കുകൾ പറയുന്നത്. എന്നിരുന്നാലും ഇത് അസാധ്യമല്ല.

നിങ്ങൾ മുപ്പത്തിയഞ്ചു വയസ്സിന് മുകളിൽ ഉള്ളവരാണെങ്കിൽ, IVF തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ ഉചിതം. 

ട്യൂബുകളുടെ നീളം 

എന്ത് തരം പ്രസവം നിർത്തൽ ശസ്ത്രക്രിയയാണ്  ചെയ്തത്, അതുപോലെ ഫലോപ്യൻ ട്യൂബുകളുടെ നിലവിലെ നീളം എന്നിവ വളരെ സ്വാധീനം ചെലുത്തുന്നുണ്ട്.

സാധാരണ 10 cm വരെ നീളമാണ് ഫലോപ്യൻ ട്യൂബുകൾക്കുണ്ടാവാറ്. ഇതിൽ 2 മുതൽ 3 സെന്റിമീറ്റർ വരെയാണ് റീകാനലൈസേഷൻ സർജറിയിൽ കട്ട് ചെയ്തുകളയാറ്. അങ്ങനെയാകുമ്പോൾ റീകാനലൈസേഷൻ സർജറി മുഖേന വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ ട്യൂബുകൾ തമ്മിൽ കൂട്ടിച്ചേർക്കാൻ കഴിയും.  

എന്നാൽ ട്യൂബുകളുടെ നീളം ഒരളവിൽ കൂടുതൽ കുറഞ്ഞുപോയാലോ അല്ലെങ്കിൽ അതിൻ്റെ പ്രധാന ഭാഗങ്ങൾ  നഷ്ടപ്പെടുകയോ ചെയ്താൽ സർജറിയുടെ വിജയസാധ്യത കുത്തനെ കുറയും. അതുമാത്രമല്ല, ട്യൂബിന്റെ ഭൂരിഭാഗവും എടുത്തുകളഞ്ഞാൽ പിന്നെ ഗർഭം ധരിക്കാൻ സാധിക്കില്ല. ഇങ്ങനെയുള്ള അവസ്ഥകളിൽ IVF ചെയ്യുന്നത് തന്നെയാണ് നല്ലത്.

പെൽവിക് ഇൻഫ്ളമേറ്ററി രോഗങ്ങൾ, എൻഡോമെട്രിയോസിസ് 

ട്യൂബൽ റിവേഴ്സലിന്റെ വിജയസാധ്യതയുടെ മറ്റൊരു പ്രധാന അളവുകോലാണ് പെൽവിക് ഇൻഫ്ളമേറ്ററി രോഗങ്ങൾ, എൻഡോമെട്രിയോസിസ് എന്നിവ. ഇവയൊക്കെ സർജറി ചെയ്യാൻ താല്പര്യമുള്ള സ്ത്രീയിൽ ഉണ്ടോ എന്നതും, ഉണ്ടെങ്കിൽ അവ എത്രത്തോളം കടുത്തതാണ് എന്നതും നോക്കേണ്ടിയിരിക്കുന്നു.

ദീർഘകാലമായി വിട്ടുമാറാത്ത പെൽവിക് ഇൻഫ്ളമേറ്ററി രോഗങ്ങളും എൻഡോമെട്രിയോസിസ് എന്നിവയൊക്കെ ഉണ്ടെങ്കിൽ റീകാനലൈസേഷൻ സർജറിയുടെ വിജയസാധ്യത കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്.

സർജറി ചെയ്യുന്ന ഡോക്ടറുടെ  പരിചയ സമ്പത്തും  വൈദഗ്ധ്യവും 

നിങ്ങളുടെ സർജറി ചെയ്യുന്ന ഡോക്ടറിന്റെ എക്സ്പീരിയൻസ് മാത്രമല്ല വൈദഗ്ധ്യവും അത്രമേൽ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. എത്ര പരിചയ സമ്പത്തുണ്ടെന്ന് പറഞ്ഞാലും എല്ലാ ഡോക്ടർമാർക്കും അത്ര ഭംഗിയായി ട്യൂബൽ റിവേഴ്സൽ ചെയ്യാൻ  കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടാണ് എക്സ്പെർടൈസ്‌ അഥവാ വൈദഗ്ധ്യവും വളരെ പ്രധാനപ്പെട്ടതാണ് എന്ന് പറയുവാൻ കാരണം.

അണ്ഡത്തിന്റെയും  ബീജത്തിന്റെയും ഗുണമേന്മ 

ട്യൂബൽ ലിഗേഷൻ ചെയ്തതിന് ശേഷവും കുഞ്ഞുണ്ടാകാൻ ആഗ്രഹിക്കുന്ന ദമ്പതികൾ അവരുടെ അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണമേന്മ പരിശോധിച്ച് അറിയുകതന്നെ വേണം. ഇതിനായി ഗൈനെക്കോളജിസ്റ്റിനെ സമീപിച്ച് അവരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കാവുന്നതാണ്. IVF ആയാലും, ട്യൂബൽ റിവേഴ്സൽ ആയാലും അണ്ഡബീജങ്ങളുടെ ഗുണമേന്മയെ അടിസ്ഥാനപ്പെടുത്തിയിരിക്കും നിങ്ങളുടെ ഗർഭധാരണം.

എക്ടോപിക് പ്രെഗ്നൻസി (Ectopic Pregnancy)

ട്യൂബൽ ലിഗേഷൻ റിവേഴ്സൽ ചെയ്യുന്നവരിൽ 10 മുതൽ 20 ശതമാനം വരെ എക്ടോപിക് പ്രെഗ്നൻസിയ്ക്കുള്ള സാധ്യതയുണ്ട്. അതായത്, ബീജസങ്കലനം നടന്ന അണ്ഡം, ഗർഭപാത്രത്തിനുപകരം ഫലോപ്യൻ ട്യൂബിൽ സ്ഥാപിക്കപ്പെട്ടാൽ നിങ്ങളുടെ ഗർഭം പരാജയപ്പെടും. എന്നാൽ IVFൽ എക്ടോപിക് പ്രെഗ്നൻസിക്ക് സാധ്യതയില്ല. 

ട്യൂബൽ ലിഗേഷൻ റിവേഴ്സൽ ചെലവ്

റിവേഴ്സൽ സർജറിയുടെ ചിലവ്, നിങ്ങൾ ഇതിനായി തിരഞ്ഞെടുക്കുന്ന ഹോസ്പിറ്റൽ അല്ലെങ്കിൽ സെന്ററിനെ ആശ്രയിച്ചിരിക്കും. സാധാരണഗതിയിൽ, ചുരുങ്ങിയത്  മുപ്പതിനായിരം രൂപ മുതൽ അൻപതിനായിരം രൂപവരെയൊക്കെ സർജറി ചാർജസ് വരാറുണ്ട്. കൂടാതെ മരുന്ന്, റൂം റെന്റ്, ഇവയൊക്കെ ഓരോ കേസിനനുസരിച്ച് ചിലവിൽ ഏറ്റക്കുറച്ചിലുകൾ വരാം.  മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ഇരുപത്തിനാല് മണിക്കൂറേ സർജറിക്ക് ശേഷം ഹോസ്പിറ്റലിൽ തങ്ങേണ്ടിവരികയുള്ളൂ. 

സംഗ്രഹം 

ട്യൂബൽ ലിഗേഷൻ സർജറി ചെയ്തതിന് ശേഷവും ഗർഭധാരണത്തിനുള്ള വഴികൾ തുറന്നുതരികയാണ്  ട്യൂബൽ റിവേഴ്സൽ അഥവാ റീകാനലൈസേഷൻ സർജറിയും IVFഉം. എന്നാൽ ഇത് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സർജറി വിജയകരമാക്കാനുള്ള ഘടകങ്ങളും അവയിലെ സങ്കീർണതയുമാണ്. നിങ്ങളുടെ സർജറി ചെയ്യുന്ന ഡോക്ടറിന്റെ എക്സ്പീരിയൻസ് മാത്രമല്ല വൈദഗ്ധ്യവും എത്രമേൽ സ്വാധീനിക്കുണ്ടെന്ന് നിങ്ങൾ മനസിലാക്കി കഴിഞ്ഞല്ലോ.

മാതൃത്വത്തിലേക്കുള്ള നിങ്ങളുടെ യാത്ര എത്ര കാഠിന്യമേറിയതാണെങ്കിലും, ഓരോ ഘട്ടത്തിലും KJK ഹോസ്പിറ്റൽ നിങ്ങളുടെ കൂടെയുണ്ടാകും. നാച്ചുറലായി ഗർഭം ധരിക്കാൻ നിങ്ങൾക്ക്  സാധിക്കുന്നില്ലെങ്കിൽ നിങ്ങളെ അതിന് പ്രാപ്തമാക്കാനും, മാതൃത്വത്തിലേക്കുള്ള ഓരോ ചുവടും സുഗമമാക്കാനും KJK ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടർമാർ  നിങ്ങളെ സഹായിക്കും.

IUI, IVF, പുരുഷൻമാരിലെ വന്ധ്യതാ പ്രശ്നപരിഹാരങ്ങൾ, 20ൽ പരം ഫെർട്ടിലിറ്റി ചികിത്സകൾ, കോസ്മെറ്റോളജി, കാർഡിയോളജി, പ്രസവചികിത്സ, ജനിതക കൗൺസിലിംഗ്, കോൾപോസ്കോപ്പി, യൂറോളജി, പാത്തോളജി, ഡയറ്റീഷ്യൻ, എൻഡോക്രൈനോളജി, പൾമണോളജി തുടങ്ങിയവയിലും പ്രഗൽഭരായ ഡോക്ടർമാരുടെ സേവനം അത്യന്തം നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിങ്ങൾക് KJK ഹോസ്പിറ്റലിൽ നിന്നും  ലഭിക്കുന്നതാണ്.

 

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ KJK ഹോസ്പിറ്റലുമായി  ബന്ധപ്പെടുക.

 

Comments are closed.