ലോകത്തിലെ ഏറ്റവും കഠിനമേറിയ വേദന, മാതൃത്വത്തിന്റെ മധുരത്തിന് മുമ്പ് സ്ത്രീ കുടിച്ചിറക്കേണ്ട കയ്പുനീർ, ഇങ്ങനെ കാല്പനികമായും അല്ലാതെയും പ്രസവ വേദനയ്ക്ക് വിശേഷണങ്ങൾ പലതുണ്ട്, വിശേഷണങ്ങൾ എന്ത് തന്നെ ആയാലും പ്രസവവേദന എന്നത് സ്ത്രീകളെ തെല്ലൊന്ന് ഭയപ്പെടുത്തുന്ന ഒന്ന് തന്നെയാണ്, ഇന്നത്തെ കാലത്ത് പ്രസവ വേദന എന്നത് അമ്മയാവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കടിച്ചമർത്തേണ്ട ഒന്നൊന്നുമല്ല. സിസേറിയനിലൂടെയും മരുന്നുകളുടെ സഹായത്തോടെയും അല്ലാതെയും പ്രസവവേദനയെ നിയന്ത്രിക്കാനാവും. അത്തരം ചില മാർഗ്ഗങ്ങളാണ് നമ്മളിവിടെ ചർച്ച ചെയ്യുന്നത്.
ഈ 2 തരത്തിലുള്ള മരുന്നുകളാണ് പ്രസവവേദന സംഹാരിയായി സാധാരണ നൽകി വരാറുള്ളത്. Analgesics വേദന കുറയ്ക്കാൻ സഹായിക്കുമെങ്കിലും നിങ്ങൾക്ക് ചുറ്റും നടക്കുന്നതെല്ലാം തിരിച്ചറിയാൻ സാധിക്കും. എന്നാൽ Anestheticsന്റെ കാര്യത്തിൽ അത് നിങ്ങളുടെ ശരീരത്തെ മൊത്തമായി മരവിപ്പിക്കുകയാണ് ചെയ്യുന്നത്; അത് കൊണ്ട് തന്നെ ശരീരത്തിൽ എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കുകയില്ല.
സാധാരണ പ്രസവവും സിസേറിയനും ചെയ്യുന്നതിന് മുൻപ് വേദന സംഹാരിയായി ഉപയോഗിക്കുന്ന ഒരു ഇൻജെക്ഷൻ ആണ് Epidural block. നട്ടെല്ലിന് കുത്തിവെക്കുന്ന ഇത് 10-20 മിനുട്ട് കൊണ്ട് പ്രവർത്തിക്കുകയും പ്രസവാവസാനം വരെ വേദന ഇല്ലാതാക്കുകയും ചെയ്യും
സിസേറിയന് മുൻപ് വേദന സംഹാരിയായി കുത്തി വെക്കുന്ന ഒരു ഇൻജെക്ഷൻ ആണ് Spinal block. നട്ടെല്ലിൽ കുത്തി വെക്കുന്ന ഈ ഇഞ്ചക്ഷനും പ്രസവം കഴിയുന്നത് ശരീരത്തിൽ വേദന അറിയാതിരിക്കാൻ സഹായിക്കുന്നു.
മരുന്നുകൾ ഉപയോഗിച്ചുള്ള വേദന നിയന്ത്രണം വളരെ ഫലപ്രദമാണെങ്കിലും അതിന് അതിന്റേതായ പാർശ്വഫലങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ മരുന്നുകളുടെ ഉപയോഗമില്ലാതെയുള്ള വേദന നിയന്ത്രണ രീതിയാണ് ഏറ്റവും നല്ലത്, വളരെ ഫലപ്രദവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ നോൺ-മെഡിക്കൽ രീതികളെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം
വേദന സംഹാരികളുടെ സഹായമില്ലാതെയുള്ള പ്രസവം തീർച്ചയായും സങ്കീർണ്ണമായ ഒന്ന് തന്നെ ആയിരിക്കും. എന്നാൽ ചില നോൺ-മെഡിക്കൽ രീതികൾ ഉപയോഗിച്ച ഈ വേദനയെ ഒരു പരിധിവരെ നമുക്ക് അകറ്റി നിർത്താൻ സാധിക്കും. അതിൽ ഒന്നാണ് മസാജ് ചെയ്യുക എന്നത്. പ്രസവ സമയത്ത് മൃദുവായി പുറം മസാജ് ചെയ്യുന്നത് വേദനയെ ഒരു അളവ് വരെ കുറക്കാൻ സാധിക്കുന്ന ഒരു രീതിയാണ്. നോൺ-മെഡിക്കൽ രീതികൾ ആണെന്നത് കൊണ്ട് ആർക്കും ഇവ ചെയ്യാം എന്ന് കരുതരുത്! പരിശീലനം സിദ്ധിച്ച ആളുകൾ മാത്രമേ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ പാടുള്ളു.
വിദേശ രാജ്യങ്ങളിൽ പണ്ട് മുതലേ കണ്ടു വരുന്ന ഒരു രീതിയാണ് വാട്ടർ ബർത്ത്. ബ്യുയന്‍സി പ്രഭാവം മൂലം ഒരു സ്ത്രീയുടെ ശരീരം വെള്ളത്തില്‍ മുങ്ങുമ്പോള്‍ വേദന അനുഭവപ്പെടില്ല എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് വാട്ടർ ബർത്ത് ചെയ്യുന്നത്. പ്രസവവേദന വലിയൊരളവിൽ കുറക്കുന്നതുകൊണ്ടും പാർശ്വ ഫലങ്ങൾ ഒന്നും ഇല്ലാത്തത്കൊണ്ടും ഈ രീതി ഇപ്പോൾ കേരളത്തിലടക്കം എല്ലായിടത്തും പ്രചാരത്തിൽ വരുന്നുണ്ട്.
പ്രസവ സമയത്തെ വേദനയും സങ്കീർണ്ണതകളും ഒഴിവാക്കാൻ ഹോട്ട് പാക്ക് പാഡുകൾ സ്ത്രീകൾ ഉപയോഗിക്കാറുണ്ട്. ഇത് വേദനയിൽ നിന്നും ആശ്വാസം തരികയും ശരീരത്തിന് കംഫോര്ട് നൽകുകയും ചെയ്യുന്നു. പ്രസവ വേദന ആരംഭിച്ച് കഴിഞ്ഞാല്‍ ഉടനേ തന്നെ ഇത് ചെയ്യാവുന്നതാണ്; എന്നാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ ഇത്തരം രീതികൾ ചെയ്ത നോക്കാൻ പാടുള്ളു.
പ്രസവസമയത്ത് നടുവേദന ഒഴിവാക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണിത്. ശരീരത്തിന്റെ പുറകില്‍ (സാക്രം) നാല് സ്ഥലങ്ങളിലായി ചര്‍മ്മത്തിന് കീഴില്‍ അണുവിമുക്തമായ വെള്ളം (0.1 മില്ലി മുതല്‍ 0.2 മില്ലി വരെ) കുത്തിവെക്കുന്ന രീതിയാണിത്. ഈ കുത്തിവയ്പ്പ് സാധാരണയായി പ്രസവത്തിന്റെ ആദ്യ ഘട്ടത്തിലാണ് നല്‍കുന്നത്. ഇതിലൂടെ സ്ത്രീകളില്‍ ഇത്തരം വേദനകളെ ഒരു പരിധി വരെ കുറക്കാൻ സാധിക്കുന്നു.
വേദന സംഹാരിയായി മരുന്നുകൾക്ക് പകരം ഉപയോഗിക്കാൻ പറ്റിയ മാർഗ്ഗങ്ങൾ ആണ് അക്യുപങ്ചറും ഹിപ്‌നോസിസും. ഇവയ്ക്ക് മരുന്നുകളെ അപേക്ഷിച്ചു നോക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ല എന്നുതന്നെ പറയാൻ സാധിക്കും. എന്നാൽ നിങ്ങളുടെ ഡോക്ടറുടെ അനുമതിയില്ലാതെയോ പരിശീലനം ഇല്ലാത്ത ആളുകളോ ഇത്തരം രീതികൾ പിന്തുടരുന്നത് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കാനാണ് സാധ്യത!
ബർത്ത് കംപാനിയൻ
പ്രസവവേദന എന്നത് പോലെ തന്നെ പ്രസവമുറിയും സ്ത്രീകൾക്ക് മാത്രമുള്ളതാണ് എന്ന പഴഞ്ചൻ ചിന്താഗതി ഇന്ന് മാറി വരികയാണ്. ലേബർ റൂമിനകത്ത് ഒറ്റയ്ക്കാവുന്ന സ്ത്രീക്ക് സ്വാഭാവികമായും ഭയവും പരിഭ്രമവും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രസവവേദനയെക്കുറിച്ചുള്ള ഭയവും ഈ ഒറ്റപ്പെടലും സ്ത്രീയുടെ മനസികാവസ്ഥയെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ബർത്ത് കംപാനിയൻ എന്ന ആശയത്തിലൂടെ നിങ്ങളുടെ ഭർത്താവിനെയോ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളെയോ നിങ്ങളുടെ കംപാനിയൻ ആയി ലേബർ റൂമിൽ കൂടെ കൊണ്ടുപോകാവുന്നതാണ്.
എല്ലാവിധ ശുചിത്വ ക്രമീകരണങ്ങളും പാലിച്ചുകൊണ്ട് ലേബർ റൂമിൽ പ്രവേശിക്കുന്ന ആ വ്യക്തിക്ക് നിങ്ങളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും സാധിക്കും. വിദേശ രാജ്യങ്ങളിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഈ രീതി കേരളത്തിൽ KJK ഹോസ്പിറ്റലിൽ ലഭ്യമാണ്.
സംഗ്രഹം
പ്രസവ വേദന എന്നത് അമ്മയാവാൻ ആഗ്രഹിക്കുന്ന എതൊരാളെയും തെല്ലൊന്ന് ഭയപെടുത്തുന്ന ഒരു കാര്യമാണ്. ഇന്ന് ആരോഗ്യരംഗത്തിന്റെ വളർച്ചയ്ക്കനുസരിച്ച് ഏറെക്കുറെ വേദന രഹിതമായി തന്നെ പ്രസവം സാധ്യമാവുന്നുണ്ട്. എന്നിരുന്നാലും ഇത്രയും വലിയ വേദനയെ പൂർണ്ണമായും ഇല്ലാതാക്കുന്ന മരുന്നുകൾ ചിലപ്പോൾ നിങ്ങളിൽ പാർശ്വഫലങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകളേറെയാണ്. അത് കൊണ്ട് തന്നെ ആളുകൾ കൂടുതൽ നോൺ-മെഡിക്കൽ രീതികൾ പിന്തുടരാൻ താത്പര്യപ്പെടുന്നു,
അത്തരം മെഡിക്കലും നോൺ-മെഡിക്കൽ രീതികളുമാണ് നമ്മൾ ഇവിടെ ചർച്ച ചെയ്തത്. രണ്ടു രീതികൾക്കും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാലും പാർശ്വഫലങ്ങൾ ഇല്ലാത്ത നോൺ-മെഡിക്കൽ രീതികൾ പിന്തുടരാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും നിങ്ങളുടെ ഡോക്ടറുടെ അനുമതിയും സഹായവും തേടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ KJK ഹോസ്പിറ്റലുമായി ബന്ധപ്പെടുക.